കേരള പോലീസിന്റെ ദുരാചാര ഫ്യൂഡൽ ഗുണ്ടായിസം?
ഇന്ത്യ സാമൂഹ്യാവസ്ഥയിൽ ഏറെ പിന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാല യാഥാർത്ഥ്യം കണക്കിലെടുത്താൽ നവോത്ഥാനകാലഘട്ടത്തിനു ശേഷം നമ്മുടെ പൊതുബോധത്തിൽ ഒരു തളർച്ച സംഭവിച്ചിട്ടുണ്ടെന്ന് അംഗീകരിക്കാതെ തരമില്ല. പുരോഗമനാത്മക സാമൂഹ്യബോധത്തിൽ ഏറെ മുന്നോട്ടു സഞ്ചരിച്ചിരുന്ന ഇന്ത്യൻ പൊതുമനസ്സ് പിന്നീട് അതിവേഗം പിന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു. മനുഷ്യാത്മക സാമൂഹ്യവത്ക്കരണത്തെക്കാൾ മതാത്മക സാമൂഹ്യവത്ക്കരണത്തെ പുല്കാൻ കാണിച്ച ജാഗ്രതക്ക് നേതൃത്വം കൊടുക്കുന്ന വഴിതെറ്റിയ വ്യക്തിത്വങ്ങൾക്ക് പൊതുമണ്ഡലത്തിൽ ലഭിച്ച ദുരൂഹവളർച്ചയും സ്വീകാര്യതയും ഇന്ത്യൻ സാമൂഹ്യമനസ്സിനെ കൂടുതൽ കൂടുതൽ അന്തർമുഖമാക്കുകയും നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് തള്ളിവിട്ടുകൊണ്ട് അധോമുഖ ഫ്യൂഡൽ സാമൂഹ്യവക്രീകരണത്തിനു നിദാനമാവുകയും ചെയ്തു. അതിന്റെ ഫലമായി സത്യസന്ധമായ സ്നേഹവും അതുവഴി ആഴത്തിലുള്ള വ്യക്തിബന്ധങ്ങളും നമുക്ക് ചുറ്റും അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. അതിന്റെ എല്ലാ ദോഷങ്ങളും ഏറ്റവും മൂർദ്ധന്യാവസ്ഥയിൽ നമ്മുടെ വ്യക്തിബന്ധങ്ങളിൽ നിപതിക്കുന്നത് കണ്ടു നമ്മളെല്ലാം ദിവസവും ഒന്ന് വീതം കാലത്തും വൈകീട്ടും ഞെട്ടാറുമുണ്ട്!
globalisation -ന്റെ ഭാഗമായിരിക്കുമ്പോൾ തന്നെ അതിന്റെ സമാന്തരമാണെന്ന തോന്നൽ ഉളവാക്കുന്നതാണ് localisation എന്ന അന്തകവിത്ത്. വ്യക്തികൾ അവരവരുടെ വ്യക്തിജീവിതത്തിനുമപ്പുറത്തുള്ള ഒരു വിഷയങ്ങളെക്കുറിച്ചും അറിയുകയോ ചിന്തിക്കുകയോ ആരുമായും ചർച്ച ചെയ്യുകയോ വേണ്ട എന്നൊരു വാശി localisation -ന്റെ പ്രകടലക്ഷണം ആണ്. അടുത്ത കാലത്തായി നമ്മുടെ അനൗദ്യോഗിക പൊതുഇടങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിവിധ തലങ്ങളിലെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകൾ തികച്ചും ബോധപൂർവ്വമാണെന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. സ്വത്വചിന്തകളിലേക്ക് വ്യക്തിത്വങ്ങളെ കുരുക്കിയിടുക വഴി സമൂഹത്തെ ഏറ്റവും നീളംകുറഞ്ഞ കയറുകൾ ഉപയോഗിച്ച് വിവിധ കുറ്റികളിൽ ഒതുക്കി കെട്ടുക എന്ന തന്ത്രവും localisation -ന്റെ പ്രയോഗവത്ക്കരണം ആണ്.
അടുത്ത കാലത്താണ് വെർച്വൽ കൂട്ടായ്മകളുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി യുവജനങ്ങൾ ഒരു സാമൂഹ്യ വിഷയത്തെ മുൻ നിറുത്തി ഒന്നിച്ചത്.കാലഹരണപ്പെട്ട ഫ്യൂഡൽ പെരുമാറ്റച്ചട്ടങ്ങൾ വ്യക്തിജീവിതങ്ങൾക്ക് മേൽ അടിച്ച്ചെൽപ്പിക്കപ്പെടുന്നതിനു എതിരെയാണ് നമ്മുടെ യുവത്വം ആദ്യമായി പരസ്യമായി രംഗത്ത് വന്നത് എന്നത് തികച്ചും സ്വാഭാവികം. അവർ രഹസ്യമായ നീക്കങ്ങളോ കുടിലത നിഴലിയ്ക്കുന്ന അടവുതന്ത്രങ്ങളോ ഒന്നും പയറ്റാതെ ഏറ്റവും സുതാര്യമായും പരസ്യമായും കാര്യങ്ങൾ സംവദിക്കാൻ തയ്യാറായത് അവരുടെ പക്വതയെയാണ് സാക്ഷ്യപ്പെടുത്തുന്നത്. അഭിപ്രായപ്രകടന സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങി ഇന്ത്യൻ ഭരണഘടനാ ഉറപ്പു നല്കുന്ന പൗരസ്വാതന്ത്ര്യങ്ങളിൽ ഒന്ന് പോലും ലംഘിക്കാതെയുള്ള അവരുടെ നീക്കങ്ങളെ വിവിധ വീക്ഷണകോണുകളിലൂടെ വിശകലനം ചെയ്യാൻ മറ്റുള്ളവർക്കും സ്വാതന്ത്ര്യവും ഉണ്ട്. പക്ഷെ പൗരസ്വാതന്ത്ര്യങ്ങൾ പരസ്യമായി വെല്ലുവിളിക്കപ്പെടുമ്പോൾ ഇന്ത്യൻ ഭരണഘടനയാണ് വെല്ലുവിളിക്കപ്പെടുന്നത് എന്ന സത്യം മനസ്സിലാക്കി ഉണർന്നു പ്രവർത്തിക്കേണ്ട പോലീസ് സംവിധാനം ഭരണഘടനയെ പരസ്യമായി അവഹെളിക്കുന്നവർക്ക് അനുകൂലസാഹചര്യം ഒരുക്കിക്കൊടുക്കുന്ന കാഴ്ച ദയനീയമാണ്. പോലീസിന്റെ ജോലി അതല്ലല്ലോ. ഭരണഘടനയും നിയമങ്ങളും ശരിയായി ബഹുമാനിക്കപ്പെടുന്നുണ്ടെന്നു ഉറപ്പു വരുത്തുക എന്നതാണ് പോലീസിന്റെ ജോലി എന്നിരിക്കെ അതിനു വിപരീതദിശയിൽ പ്രവർത്തിക്കുകയും അങ്ങനെ പ്രവർത്തിക്കുന്നവർക്ക് പ്രോത്സാഹനം നല്കുകയും ചെയ്യുന്നത് അക്ഷന്തവ്യമായ കുറ്റമാണ്.
മറ്റുള്ള വ്യക്തികളുടെ സ്വകാര്യതകളിൽ ഒളിഞ്ഞുനോക്കുക എന്ന ഏറ്റവും മ്ലേച്ഛമായ ക്രിമിനലിസത്തിലൂടെ മുന്നോട്ടു പോവുന്ന ഫ്യൂഡൽ മനോരോഗികളുടെ ഗുണ്ടായിസം എല്ലാ പരിധികളും ലംഘിച്ചു ഇവിടെ തഴച്ചു വളരുന്നതിന് കാരണം പോലീസിന്റെ ഭാഗത്ത് നിന്നുള്ള മാപ്പർഹിക്കാത്ത കൃത്യവിലോപമാണ്. ഇപ്പോൾ പോലീസ് നേരിട്ട് ഈ മനോരോഗികളുടെ ജോലി ഏറ്റെടുക്കുന്നതിന്റെ ലക്ഷണവും കണ്ടു തുടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണ് യാതൊരു നിയമലംഘനവും ഇല്ലാത്ത ചുംബനസമരത്തിനെതിരെ പോലീസ് പരസ്യമായി രംഗത്ത് വന്നത്. കൊച്ചിയിൽ പോലീസ് പരോക്ഷനീക്കമാണ് നടത്തിയത് എങ്കിൽ ആലപ്പുഴയിൽ പോലീസ് പരസ്യമായാണ് രംഗത്തെത്തിയത്. സമരം മൂലം ഉണ്ടാകുന്ന എന്ത് പ്രശ്നങ്ങൾക്കും സമരനേതൃത്വം ഉത്തരവാദി ആയിരിക്കും എന്നാണു സൗത്ത് പോലീസ് പുറപ്പെടുവിച്ച നോട്ടീസിലെ ഉള്ളടക്കം. ഇത്തരമൊരു നോട്ടീസ് ഇവിടത്തെ ഏതെങ്കിലും രാഷ്ട്രീയപാർട്ടികളുടെ സമരത്തോടനുബന്ധിച്ചു പുറപ്പെടുവിക്കാൻ പോലീസ് ചങ്കൂറ്റം കാണിക്കുമോ? എന്തൊരു മനോഹരമായ ജനാധിപത്യ-ജനമൈത്രി പോലീസ്!!!
ഫ്യൂഡൽ സാമൂഹ്യചിന്തകളിലേക്കുള്ള തിരിച്ചു പോക്കിനെക്കുറിച്ചുള്ള കൗതുക വാർത്തകളിൽ ഇപ്പോൾത്തന്നെ ആഗോള സമൂഹത്തിനു മുന്നിൽ ഇന്ത്യയും പ്രത്യേകിച്ച് കേരളവും പരിഹാസപാത്രങ്ങൾ ആണ്. ആ സ്ഥിതിയിൽ നിന്നുള്ള ഒരു നാടിന്റെ മോചനത്തിനായാണ് നമ്മുടെ യുവത്വം ഏറെ ഗൗരവത്തോടെ ശ്രമിക്കുന്നത് എന്നതിന്റെ പ്രാധാന്യം വേണ്ടവിധം ഉൾക്കൊല്ലാതെ എന്തിന്റെ പേരില് ആയാലും അവരുടെ വഴിതടയാൻ ശ്രമിക്കുന്നവര ആരായാലും അവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആണെന്ന് മറക്കരുത്.
ഭരണചക്രം തിരിക്കുന്നവർക്കും ഒരു പ്രായോഗിക-അടവുതന്ത്ര മുന്നറിയിപ്പ്:
ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ കൊടിക്കീഴിൽ പൂർണ്ണമനസ്സോടെ (അന്ധമായി) അണിനിരക്കുന്നവരുടേതിനേക്കാൾ, ഒരു താരതമ്യം പോലും അപ്രസക്തമാം വിധം, ഏറെ അധികം വരും ഇവിടത്തെ മറ്റുള്ള യുവജനങ്ങളുടെ വോട്ടിന്റെ എണ്ണം എന്ന് ഓർമ്മയുണ്ടായിരിക്കുന്നത് നന്ന്.... ഓരോ ശ്വാസത്തിലും!!!
-ഡെന്നി ചിമ്മൻ
(key words: india, kerala, malayalam, keralam, indian, police, state, government, constitution, history, love, block, baffoons, blind, youth, common, place, practical, fudel, notice, privacy, personality, kiss, politics, democracy, kochi, alappuzha, society)